Friday, October 15, 2010

മരണം

എപ്പോഴന്നറിയില്ല, എവിടെവെച്ചന്നറിയില്ല
അവന്‍ എത്തും എന്നെ തേടി
ഈ നാള്‍ വഴികളില്‍ ഞാന്‍ നേടിയതല്ലാം
ഇവിടെ ഉപേക്ഷിച്ചു കൊണ്ടു ഞാന്‍ പോവും
അവന്‍ വരും നാള്‍.
അവനു ജാതിയില്ല, മതമ്മില്ല, സമൂദായമ്മില്ല,
അവനു മരണവ്വുമ്മില്ലാ....

മുഹ്സിന്‍ കാക്കത്തറ (വെളിയങ്കോട്)

ഇന്നലക്കള്‍

ഇന്നലെകളേ നാം മറക്കുന്നുവെങ്കില്‍
നാം നമ്മേ തന്നെ മറക്കുന്നു.
ഇന്നലെകളിലെ ഓര്‍മ്മകള്‍
ഇലാതവരാരുമ്മില്ലന്നതുമോര്‍ക്കണം
എന്നല്‍ സഹച്ചര്യം നമ്മേ
ഇന്നലകളേ മറവിപ്പിക്കുന്നു.....

മുഹ്സിന്‍ കാക്കത്തറ (വെളിയങ്കോട്)

Wednesday, September 15, 2010

എന്റെ അമ്മ

അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നില്‍ നിറയുമ്പോള്‍
നിറയുന്നതെന്തേ...... എന്മിഴികള്‍
അമ്മിഞ്ഞയ്ക്കൊപ്പം എനിക്കേകിയ പാഠങ്ങള്‍
എന്നില്‍ എന്മ്മ കണ്ട സ്വപ്നങ്ങള്‍
എന്റെ വളര്‍ച്ചയ്ക്കായ് നീ കൊണ്ട വേദനകള്‍,
അറിയുന്നു ഞാന്‍ എങ്കിലും......
അവില്ല എനിക്കിപ്പോ എന്മ്മക്കു
കണ്ണീരില്ലാത്തൊരു ജീവിതം കൊടുക്കുവാന്‍
ക്ഷണികമീ ജിവിതം എന്മ്മക്കേകിയ
കയ്പുള്ള അനുഭവങ്ങള്‍ കണ്ടു വളര്‍ന്ന ഞാന്‍
മധുരിക്കും കുറച്ചുദിനങ്ങള്‍ എന്മ്മക്കു നല്‍കാന്‍
നല്ലൊരു നാളേക്കായ് പൊരുതുന്നു..........

മുഹ്സിന്‍ കാക്കത്തറ (വെളിയങ്കോട്)

Friday, August 20, 2010

പൂന്താനം നമ്പൂതിരി
















അദ്ദേഹം ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ ( ഇന്ന്‌ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റൂർ) പൂന്താനം (പൂങ്കാവനം - പൂന്താവനം - പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ക്രിസ്തു വർഷം 1547 മുതൽ 1640 വരെയായിരുന്നു പൂന്താനത്തിന്റെ ജീവിതകാലം എന്ന്‌ സാമാന്യമായി നിർണ്ണയിച്ചിട്ടുണ്ട് ( പ്രൊഫ.കെ.വി. കൃഷ്ണയ്യർ) . മേൽ‌പ്പത്തൂരിന്റെ (1560-1646) സമകാലികനായിരുന്നു എന്ന്‌ ഉറപ്പിക്കാനുള്ള വളരെയധികം പ്രമാണങ്ങൾ ലഭ്യമാണ്.

കൃതികൾ