Tuesday, July 20, 2010
സച്ചിദാനന്ദൻ
മലയാള സാഹിത്യരംഗത്തെ ഒരു കവിയാണ് സച്ചിദാനന്ദൻ (ജനനം: മേയ് 28, 1946 - ). പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ സജീവ പങ്കാളിയായ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
1946 മേയ് 28-നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1984, 1989, 1999 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
എൻ. ബാലാമണിയമ്മ
ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. 1977-ലാണ് അദ്ദേഹം അന്തരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാദാസ് സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, ഡോ. സുലോചന നാലപ്പാട് എന്നിവരാണ് മറ്റു മക്കൾ.
ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതാസമാഹാരം ഇറങ്ങുന്നത് 1930-ലാണ് - ‘കൂപ്പുകൈ‘. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു.
അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.
കൃതികൾ
Monday, July 19, 2010
മികച്ച മുപ്പതു കവികള്‍
VELOPPILI SRIDHARA MENON
VAYALAR RAMAVARMA
VELOTHOOL NARAYANA MENON
UNNAYI VARYIOR
SUGATHAKUMARI
S.K.POTTAKAD
SACHIDANANANTHAN
RAMAPURATHU VARYIOR
ULOOR
P.BHASKARAN MASTER
O.V.USHA
O.N.V.KURUPU
OLAPPAMANNA
NALAPPATT NARAYANNA MENON
KUNJUNNI MASTER
KUNJAN NAMBIYAR
KUMARANASHAAN
KAVALAM NARAYANA PANIKKAR
KADAMANITA RAMAKRISHNAN
G.SHANKARA KURUPU
IRAYIMMAN THAMBI
CHERUSHERY
CHEMMANAM CHAKO
CHANGAPUZHA KRISHNAPILLA
BALAMANIYAMMA
EZHUTHACHAN
AYYAPPAPANIKKAR
ATTOOR RAVIVARMA
AKKITHAM