1957 ജൂലൈ 30 ന് പറവൂരിൽ ജനിച്ചു.എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ(എം.എൽ) അനുഭാവം പുലർത്തി. ജനകീയസാംസ്കാരികവേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987ൽ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1999ൽ ബുദ്ധമതം സ്വീകരിച്ചു.തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ അഭിനേതാവായി പ്രവർത്തിക്കുന്നു. ഭാര്യ: വിജയലക്ഷ്മി. മകൻ : അപ്പു.
ന്യൂഡൽഹി, കൽക്കട്ട, ലൿനൌ, അഗർത്തല, റൂർക്കേല, ബാംഗ്ലൂർ, ഭോപ്പാൽ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുള്ളിൽ നടന്ന ദേശീയ സാഹിത്യസമ്മേളനങ്ങളിൽ മലയാളകവിതയെ പ്രതിനിധീകരിച്ചു. 1994 സെപ്റ്റംബറിൽ ആലുവയിൽവച്ച് സാഹിത്യഅക്കാദമിയുടെയും 'സുരഭി'യുടെയും സംയുക്താഭിമുഖ്യത്തിൽ 22 ഇന്ത്യൻഭാഷകളിലെ 220 സാഹിത്യകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ 'മാനസോത്സവം' ദേശീയ സാഹിത്യസമ്മേളനത്തിന്റെ സ്വാഗതസംഘം കൺവീനർ. 1997 ഒക്ടോബർ-നവംബറിൽ സ്വീഡിഷ് സർക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നോബൽ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡൻ സന്ദർശിച്ച പത്തംഗ ഇന്ത്യൻസാഹിത്യകാരസംഘത്തിൽ അംഗം. 1997 നവംബർ ഒന്നിന് സ്വീഡനിലെ ഗോട്ടെൻബർഗ് നഗരത്തിൽ നടന്ന അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യസമ്മേളനത്തിൽ ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ചു.ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും കവിതകൾ തർജമ ചെയ്യപ്പെട്ടു .
Subscribe to:
Post Comments (Atom)
No comments:
Post a Comment