Sunday, February 21, 2010

പ്രേമമേ പോക നീ ദൂരെ.......

പുറമേ ജ്വലിക്കുമീ പ്രേമമാം തീകുണ്‌ഠത്തില്‍
പറന്നു ചെന്നീടുന്ന ഈയ്യാം പാറ്റകളല്ലോ നമ്മള്‍,
മോഹിപ്പിക്കും സൗന്ദര്യമെങ്കിലും
മോഹന കാന്തി കണ്ടെടുത്തു ചെല്ലും,
ഹതഭാഗ്യരാം യുവതികള്‍ തന്‍
നിറപ്പകിട്ടേറും മോഹനിര്‍മ്മിതമാം,
നിര്‍മ്മല ചിറകുകള്‍ കരിചിടും
കരുണയില്ലാത്ത മഹാപാപിയല്ലോയിവള്‍,
ജ്വലിക്കുമഗ്നി കണ്ടെടുത്തു ചെല്ലും
ഈയ്യാം പാറ്റകള്‍തന്‍ പൂഞ്ചിറകുകള്‍
തീക്ഷ്‌ണമാം തീനാമ്പിനാല്‍
നക്കിവടിക്കും തീജ്വാലപോലെ,
പ്രേമത്തിന്‍ തിളക്കം കണ്ട‌ടുത്തു ചെല്ലുമീ
നിഷ്കളങ്കരാം യുവതികള്‍ തന്‍,
യൗവന മോഹങ്ങള്‍ കരിച്ചിടും
പ്രേമമേ പോക നീ ദൂരേ.......

മുഹ്സിന്‍ വെളിയങ്കോട്

Saturday, February 20, 2010

സ്വപ്നം

രാവില്‍ കാണും നിന്നെയെന്‍
സ്വപനത്തിന്‍ കൂടാരത്തില്‍
ആരെന്നറിയില്ല നീ........

അലയുന്നു ആ സുന്ദരപുഷ്പത്തെ
കാണാന്‍ തുടിക്കുന്ന
ഹൃദയം അതിനായ് കൊതിക്കുന്നു

എന്‍ഹൃദയം തുടിക്കുന്നു നിന്നില്‍
ഹൃദയത്തിന്‍ നൊമ്പരങ്ങള്‍ ചൊല്ലുവാന്‍
എനിക്കെന്തേ ഇത്ര ആവേശം

അറിയില്ലെനിക്ക് എന്തെന്നറിയില്ല
ഇനിയും ഒരായിരമെന്‍ സ്വപ്നത്തിന്‍
കൂടാരത്തില്‍ നിന്നെ കാണാന്‍
കൊതിക്കൂന്നു മായാലോകമേ...............

മുഹ്സിന്‍ വെളിയങ്കോട്

നാം നമ്മെ മറക്കുന്നു

ക്ഷണികമീ ജീവിതവീഥിയില്‍
പ്രാര്‍ത്ഥനയൊന്നുമാത്രം,
മനസ്സിന്‍റെ കോണുകളില്‍ ദു:ഖത്തിന്‍
ദീന വിലാപം ആരുകേള്‍ക്കാന്‍,
തണുത്ത കാറ്റിന്‍ നനവൂറുന്നു സ്മരണകള്‍,
സ്നേഹകീര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍
കൊതിക്കുന്നു കാതുകള്‍
അവ അജ്ഞാതമാം കാതുകളായിരുന്നുവല്ലോ?
രക്തതിളപ്പിന്‍ ആവേശത്തില്‍,
നാം നമ്മെ മറക്കുന്നു,
കുഞ്ഞുപോലും മറക്കുന്നു തന്‍ പെറ്റമ്മയെ-
ക്ഷണികമാം ജീവിതവീഥിയില്‍ മര്‍ത്യന്‍,
സ്നേഹബന്ധങ്ങളും മറക്കുന്നു.
ഇനിയും പ്രതീക്ഷിക്കാം വരുമൊരു നാളില്‍
കളങ്കമില്ലാത്ത സ്നേഹബന്ധങ്ങള്‍

മുഹ്സിന്‍ വെളിയങ്കോട്

Thursday, February 18, 2010

കാറ്റ്

മഞ്ഞ് പൊഴിയുന്ന രാവില്‍
ഒരു കാറ്റെങ്ങോ എന്നെ തഴുകിപോയ്
ആ തഴുകലില്‍ ഞാന്‍ കണ്ടു
കാറ്റിന്‍ സ്നേഹഭാവം
രാത്രി പൊഴിയുന്ന നക്ഷത്രങ്ങള്‍ പോലെ
കാറ്റെന്നെ നോക്കി ചിരിക്കുന്നു
ഒരു നിമിഷ മാത്രയില്‍
പോയ് മറഞ്ഞവരെങ്ങോ
ഇനിയെന്നവ്വള്‍
വരുമെന്നറിയാതെ ഞാന്‍
നില്‍ക്കയായ്

എന്‍ പ്രണയിനീ.......

പ്രണയിനീ....... ആമ്പല്‍ പൂവിതളില്‍
പനിനീര്‍ തുള്ളിപോല്‍ നിന്‍മുഖം
അശ്രുപൊഴിഞ്ഞൊഴുകിയ നിന്‍
കവിളിനു പനിനീര്‍ നിറം

നിന്‍റെ മൊഴിയാമ്പല്‍ അലിയാന്‍
വിധിക്കപ്പെട്ടുവോ എന്‍ ഹൃദയം
നിന്‍റെ പൂവാടിയിലൊരു പുഷ്പമായ്
എന്തേ ഞാന്‍ പിറന്നില്ല.

നിര്‍ഭാഗ്യനോ ഞാന്‍, നിന്‍
പാദപത്മത്തിനടിയില്‍ ഒരു തരി
പുഴിയാകാന്‍ കഴിഞ്ഞില്ല്.

നിന്‍റെ മനമൊരു സങ്കീര്‍ണ്ണാരണ്യം
നിസ്സംഗനായ് നിലകൊള്ളുന്നു ഞാന്‍
എന്‍റെ നെഞ്ചകത്തെ ചെറു വള്ളം
കാറ്റില്‍ മറിഞ്ഞീടുമോ?

ഇന്നെന്നെ വിട്ടു നീ പോയീടുമോ
നിന്‍റെ പാദത്തിലലിയാന്‍
കൊതിക്കുന്നെന്‍ മനം
കാറ്റില്‍ പറത്തി നീ പോയീടുമോ?

എന്‍റെ തൂലികയ്ക്കും പരാജയം
അജയ്യയായ് നീ പോകുക
ഒരു നാള്‍ നമുക്കൊന്നിക്കാം
നമുക്കു മാത്രമൊരു ലോകത്തില്‍!

മുഹ്സിന്‍ വെളിയങ്കോട്

നല്ല ഓര്‍മ്മകള്‍

മഞ്ഞില്‍ വിരിഞ്ഞ സുന്ദരമായ പൂക്കളെ പോലെ
വിടരുന്നു എന്നുള്ളിലെ മായാത്ത ഓര്‍മ്മകള്‍
നിശബ്ദ്മായ് വിളങ്ങി നിന്നീടുന്നൊരാ
കൊച്ചു വിദ്യാലയത്തിന്‌ മുമ്പില്‍
ഒരു കൊച്ചു പൂമ്പാറ്റയെ പോലെ
പാറി നടന്നു ഞാന്‍ ആ കൊച്ചു ക്ലാസ് മുറിയില്‍
ക്ലാസിലെ മുന്നിലൂടെ ഞാന്‍ നടക്കുമ്പോള്‍
എന്‍റെ പഴയകാല സുഹൃത്തുക്കളില്‍ പെട്ട
എന്‍റെ മേശയും കസേരയും
എന്നെ നോക്കി പരിചയം പുതുക്കുന്നുവോ
ഒടുവില്‍ യാത്ര പറയുമ്പോള്‍
ഇല്ലാത്ത കൈകള്‍ നീട്ടി അവര്‍
ആശംസിക്കുന്നുവോ........ മകനേ
നീ വിശ്വം ജയിക്കുക........ നേരിന്‍റെ
മാര്‍ഗ്ഗം തുറക്കുക......... നീ അറിവിന്‍റെ
നിറവിങ്കലമരുക

മുഹ്സിന്‍ വെളിയങ്കോട്

അപരിചിത


ഏകാന്തമായ് ഞാന്‍ നിദ്രയിലാണ്ട
നിമിഷങ്ങളില്‍ നീ എന്നിലേക്കു വന്നു
ഹൃദയമെനിക്കായ് തന്നു നീ......

ഇടതൂര്‍ന്നൊരീ കടലോരത്തില്‍
നിന്നെയും തേടിയലഞ്ഞ എന്‍
ഹൃദയത്തില്‍ നിന്‍ മൂക ചിത്രം
മാത്രം തെളിഞ്ഞില്ല.

ഇനിയും നിന്‍ മൂകചിത്രത്തിനായ്
എന്‍ ഹൃദയം വീണ്ടുമൊരു
മോഹപക്ഷിയായ് പറന്നകലുമോ?...........

മുഹ്സിന്‍ വെളിയങ്കോട്

Wednesday, February 17, 2010

മധുരമാം കാലം

ഒരോമനക്കുഞ്ഞിന്‍ മനം
എത്ര മൃദുലം, അതെത്ര ലളിതം
അവന്‍ വളരുമ്പോഴുള്ള ചിന്തകള്‍
എത്ര ദയനീയം, അതെത്ര മനോഹരം
എങ്കില്‍ അവന്‍ വളര്‍ന്നാലോ, അവനി-
ലുള്ള ജീവിതം എത്ര സുന്ദരം.

മറക്കില്ല നം ആ ജീവിതം
മറക്കാന്‍ കഴിയില്ല നമുക്കാ ജീവിതം.
ആ സുന്ദര മധുര ജീവിതം
ഇനി മറന്നാലോ അവനൊരു മനുഷ്യനുമല്ല.

ആ ഓര്‍മ്മകള്‍ നാം
ജീവിതം മുഴുവന്‍ സ്മരിക്കും
ആ ജീവിതം നാം അങ്ങിനെ
ആനന്ദത്താല്‍ നിറയ്ക്കും.
ആ സുഹൃത്തുക്കള്‍, ആ വിഥികള്‍
ആ കൊലുസ്സിന്‍ ഓളങ്ങള്‍, ആ കാലത്തിന്‍ വര്‍ണ്ണങ്ങള്‍.

മറക്കില്ല നാം ഒരിക്കലും ആ
ബാല്യകാലം ആ കലാലയ ജിവിതം


മുഹ്സിന്‍ വെളിയങ്കോട്

തിരിച്ചു വരവ്

മടങ്ങി വരികയാണിവര്‍ തന്‍
അത്യക്ഷരങ്ങള്‍ പഠിച്ച വിദ്യാലയത്തില്‍
ഒരു സൗഹൃദ കൂട്ടായ്മക്കായ്

വിദ്യാലയമെന്ന പട വൃക്ഷത്തില്‍ നിന്നും
പറന്നുപോയ കിളികള്‍, അവര്‍
ഒത്തു ചേരുന്നിതാ ആ തണല്‍-
വൃക്ഷത്തിന്‍ ചുവട്ടില്‍
ഓര്‍മ്മകള്‍ പങ്കിടാന്‍, പഴയ
ആ സൗഹൃദം നുകരുവാന്‍
ഒത്തൊരുമിക്കയാണവര്‍

സ്വപ്നങ്ങള്‍ ചിറകുവിടര്‍ത്തിയ
ആ വിദ്യാലയ മുറ്റത്ത്
സ്വപ്ന സാഫല്യങ്ങള്‍ക്കായ് പല
ചില്ലകള്‍ തോറും ചേക്കേറിയോര്‍
ദേശാടനത്തിനു പോയവര്‍
വരികയാണിവര്‍ വീണ്ടും
ഈ മകരമഞ്ഞില്‍ കുളിര്‍മ്മയില്‍
ഒത്തൊരുമിച്ചുല്ലസിക്കാന്‍
അവരുടെ സ്വപ്നങ്ങള്‍ തളിര്‍ത്ത
ഈ വിദ്യാലയാങ്കണത്തില്‍


മുഹ്സിന്‍ വെളിയങ്കോട്