Sunday, June 20, 2010

തുഞ്ചത്തെഴുത്തച്ഛൻ
















തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ, ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭാഷാകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ പേരല്ല രാമാനുജൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട് [1]. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തായിരുന്നു കവിയുടെ ജനനം (ഇപ്പോൾ ഈ സ്ഥലം തുഞ്ചൻപറമ്പ് എന്നറിയപ്പെടുന്നു.) രാമാനുജൻ എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണു്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം തൃക്കണ്ടിയൂരിൽ താമസമാക്കി എന്നു കരുതപ്പെടുന്നു. എഴുത്തച്ഛൻ എന്നുള്ളത് ഒരു ജാതിപ്പേരല്ലെന്നും ഒരു സ്ഥാനപ്പേരാണെന്നും രാമാനുജൻ എഴുത്തച്ഛനു ശേഷം പിൻ‌തലമുറയിൽ പെട്ടവർ ഈ നാമം ജാതിപ്പേരായി ഉപയോഗിക്കുകയാണുണ്ടായതെന്നും കരുതുന്നു.[അവലംബം ആവശ്യമാണ്] കവിയുടെ കുടുംബപരമ്പയിൽ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്.

കൃതികൾ