Thursday, February 18, 2010

നല്ല ഓര്‍മ്മകള്‍

മഞ്ഞില്‍ വിരിഞ്ഞ സുന്ദരമായ പൂക്കളെ പോലെ
വിടരുന്നു എന്നുള്ളിലെ മായാത്ത ഓര്‍മ്മകള്‍
നിശബ്ദ്മായ് വിളങ്ങി നിന്നീടുന്നൊരാ
കൊച്ചു വിദ്യാലയത്തിന്‌ മുമ്പില്‍
ഒരു കൊച്ചു പൂമ്പാറ്റയെ പോലെ
പാറി നടന്നു ഞാന്‍ ആ കൊച്ചു ക്ലാസ് മുറിയില്‍
ക്ലാസിലെ മുന്നിലൂടെ ഞാന്‍ നടക്കുമ്പോള്‍
എന്‍റെ പഴയകാല സുഹൃത്തുക്കളില്‍ പെട്ട
എന്‍റെ മേശയും കസേരയും
എന്നെ നോക്കി പരിചയം പുതുക്കുന്നുവോ
ഒടുവില്‍ യാത്ര പറയുമ്പോള്‍
ഇല്ലാത്ത കൈകള്‍ നീട്ടി അവര്‍
ആശംസിക്കുന്നുവോ........ മകനേ
നീ വിശ്വം ജയിക്കുക........ നേരിന്‍റെ
മാര്‍ഗ്ഗം തുറക്കുക......... നീ അറിവിന്‍റെ
നിറവിങ്കലമരുക

മുഹ്സിന്‍ വെളിയങ്കോട്

അപരിചിത


ഏകാന്തമായ് ഞാന്‍ നിദ്രയിലാണ്ട
നിമിഷങ്ങളില്‍ നീ എന്നിലേക്കു വന്നു
ഹൃദയമെനിക്കായ് തന്നു നീ......

ഇടതൂര്‍ന്നൊരീ കടലോരത്തില്‍
നിന്നെയും തേടിയലഞ്ഞ എന്‍
ഹൃദയത്തില്‍ നിന്‍ മൂക ചിത്രം
മാത്രം തെളിഞ്ഞില്ല.

ഇനിയും നിന്‍ മൂകചിത്രത്തിനായ്
എന്‍ ഹൃദയം വീണ്ടുമൊരു
മോഹപക്ഷിയായ് പറന്നകലുമോ?...........

മുഹ്സിന്‍ വെളിയങ്കോട്

Wednesday, February 17, 2010

മധുരമാം കാലം

ഒരോമനക്കുഞ്ഞിന്‍ മനം
എത്ര മൃദുലം, അതെത്ര ലളിതം
അവന്‍ വളരുമ്പോഴുള്ള ചിന്തകള്‍
എത്ര ദയനീയം, അതെത്ര മനോഹരം
എങ്കില്‍ അവന്‍ വളര്‍ന്നാലോ, അവനി-
ലുള്ള ജീവിതം എത്ര സുന്ദരം.

മറക്കില്ല നം ആ ജീവിതം
മറക്കാന്‍ കഴിയില്ല നമുക്കാ ജീവിതം.
ആ സുന്ദര മധുര ജീവിതം
ഇനി മറന്നാലോ അവനൊരു മനുഷ്യനുമല്ല.

ആ ഓര്‍മ്മകള്‍ നാം
ജീവിതം മുഴുവന്‍ സ്മരിക്കും
ആ ജീവിതം നാം അങ്ങിനെ
ആനന്ദത്താല്‍ നിറയ്ക്കും.
ആ സുഹൃത്തുക്കള്‍, ആ വിഥികള്‍
ആ കൊലുസ്സിന്‍ ഓളങ്ങള്‍, ആ കാലത്തിന്‍ വര്‍ണ്ണങ്ങള്‍.

മറക്കില്ല നാം ഒരിക്കലും ആ
ബാല്യകാലം ആ കലാലയ ജിവിതം


മുഹ്സിന്‍ വെളിയങ്കോട്

തിരിച്ചു വരവ്

മടങ്ങി വരികയാണിവര്‍ തന്‍
അത്യക്ഷരങ്ങള്‍ പഠിച്ച വിദ്യാലയത്തില്‍
ഒരു സൗഹൃദ കൂട്ടായ്മക്കായ്

വിദ്യാലയമെന്ന പട വൃക്ഷത്തില്‍ നിന്നും
പറന്നുപോയ കിളികള്‍, അവര്‍
ഒത്തു ചേരുന്നിതാ ആ തണല്‍-
വൃക്ഷത്തിന്‍ ചുവട്ടില്‍
ഓര്‍മ്മകള്‍ പങ്കിടാന്‍, പഴയ
ആ സൗഹൃദം നുകരുവാന്‍
ഒത്തൊരുമിക്കയാണവര്‍

സ്വപ്നങ്ങള്‍ ചിറകുവിടര്‍ത്തിയ
ആ വിദ്യാലയ മുറ്റത്ത്
സ്വപ്ന സാഫല്യങ്ങള്‍ക്കായ് പല
ചില്ലകള്‍ തോറും ചേക്കേറിയോര്‍
ദേശാടനത്തിനു പോയവര്‍
വരികയാണിവര്‍ വീണ്ടും
ഈ മകരമഞ്ഞില്‍ കുളിര്‍മ്മയില്‍
ഒത്തൊരുമിച്ചുല്ലസിക്കാന്‍
അവരുടെ സ്വപ്നങ്ങള്‍ തളിര്‍ത്ത
ഈ വിദ്യാലയാങ്കണത്തില്‍


മുഹ്സിന്‍ വെളിയങ്കോട്