മഞ്ഞില്‍ വിരിഞ്ഞ സുന്ദരമായ പൂക്കളെ പോലെ
വിടരുന്നു എന്നുള്ളിലെ മായാത്ത ഓര്‍മ്മകള്‍
നിശബ്ദ്മായ് വിളങ്ങി നിന്നീടുന്നൊരാ
കൊച്ചു വിദ്യാലയത്തിന് മുമ്പില്‍
ഒരു കൊച്ചു പൂമ്പാറ്റയെ പോലെ
പാറി നടന്നു ഞാന്‍ ആ കൊച്ചു ക്ലാസ് മുറിയില്‍
ക്ലാസിലെ മുന്നിലൂടെ ഞാന്‍ നടക്കുമ്പോള്‍
എന്‍റെ പഴയകാല സുഹൃത്തുക്കളില്‍ പെട്ട
എന്‍റെ മേശയും കസേരയും
എന്നെ നോക്കി പരിചയം പുതുക്കുന്നുവോ
ഒടുവില്‍ യാത്ര പറയുമ്പോള്‍
ഇല്ലാത്ത കൈകള്‍ നീട്ടി അവര്‍
ആശംസിക്കുന്നുവോ........ മകനേ
നീ വിശ്വം ജയിക്കുക........ നേരിന്‍റെ
മാര്‍ഗ്ഗം തുറക്കുക......... നീ അറിവിന്‍റെ
നിറവിങ്കലമരുക
മുഹ്സിന്‍ വെളിയങ്കോട്
Subscribe to:
Post Comments (Atom)
No comments:
Post a Comment