പ്രണയിനീ....... ആമ്പല്‍ പൂവിതളില്‍
പനിനീര്‍ തുള്ളിപോല്‍ നിന്‍മുഖം
അശ്രുപൊഴിഞ്ഞൊഴുകിയ നിന്‍
കവിളിനു പനിനീര്‍ നിറം
നിന്‍റെ മൊഴിയാമ്പല്‍ അലിയാന്‍
വിധിക്കപ്പെട്ടുവോ എന്‍ ഹൃദയം
നിന്‍റെ പൂവാടിയിലൊരു പുഷ്പമായ്
എന്തേ ഞാന്‍ പിറന്നില്ല.
നിര്‍ഭാഗ്യനോ ഞാന്‍, നിന്‍
പാദപത്മത്തിനടിയില്‍ ഒരു തരി
പുഴിയാകാന്‍ കഴിഞ്ഞില്ല്.
നിന്‍റെ മനമൊരു സങ്കീര്‍ണ്ണാരണ്യം
നിസ്സംഗനായ് നിലകൊള്ളുന്നു ഞാന്‍
എന്‍റെ നെഞ്ചകത്തെ ചെറു വള്ളം
കാറ്റില്‍ മറിഞ്ഞീടുമോ?
ഇന്നെന്നെ വിട്ടു നീ പോയീടുമോ
നിന്‍റെ പാദത്തിലലിയാന്‍
കൊതിക്കുന്നെന്‍ മനം
കാറ്റില്‍ പറത്തി നീ പോയീടുമോ?
എന്‍റെ തൂലികയ്ക്കും പരാജയം
അജയ്യയായ് നീ പോകുക
ഒരു നാള്‍ നമുക്കൊന്നിക്കാം
നമുക്കു മാത്രമൊരു ലോകത്തില്‍!
മുഹ്സിന്‍ വെളിയങ്കോട്
Subscribe to:
Post Comments (Atom)
No comments:
Post a Comment