പുറമേ ജ്വലിക്കുമീ പ്രേമമാം തീകുണ്‌ഠത്തില്‍
പറന്നു ചെന്നീടുന്ന ഈയ്യാം പാറ്റകളല്ലോ നമ്മള്‍,
മോഹിപ്പിക്കും സൗന്ദര്യമെങ്കിലും
മോഹന കാന്തി കണ്ടെടുത്തു ചെല്ലും,
ഹതഭാഗ്യരാം യുവതികള്‍ തന്‍
നിറപ്പകിട്ടേറും മോഹനിര്‍മ്മിതമാം,
നിര്‍മ്മല ചിറകുകള്‍ കരിചിടും
കരുണയില്ലാത്ത മഹാപാപിയല്ലോയിവള്‍,
ജ്വലിക്കുമഗ്നി കണ്ടെടുത്തു ചെല്ലും
ഈയ്യാം പാറ്റകള്‍തന്‍ പൂഞ്ചിറകുകള്‍
തീക്ഷ്‌ണമാം തീനാമ്പിനാല്‍
നക്കിവടിക്കും തീജ്വാലപോലെ,
പ്രേമത്തിന്‍ തിളക്കം കണ്ടടുത്തു ചെല്ലുമീ
നിഷ്കളങ്കരാം യുവതികള്‍ തന്‍,
യൗവന മോഹങ്ങള്‍ കരിച്ചിടും
പ്രേമമേ പോക നീ ദൂരേ.......
മുഹ്സിന്‍ വെളിയങ്കോട്
Subscribe to:
Post Comments (Atom)
No comments:
Post a Comment