Thursday, May 20, 2010

അക്കിത്തം
















മലയാളത്തിന്റെ മഹാകവി. ജനനം : 1926 ല്‍ പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍. മംഗളോദയം, യോഗക്ഷേമം, ഉണ്ണിനമ്പൂതിരി തുടങ്ങിയ കാലികപ്രസിദ്ധീകരണങ്ങളുടെ പ്രസാധകനും പത്രാധിപരുമായിരുന്നു. ആകാശവാണി കോഴിക്കോട്, തൃശ്ശൂര്‍ നിലയങ്ങളില്‍ ഉദ്യോഗസ്ഥനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായിരുന്നു.

പ്രധാനകൃതികള്‍: ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, മാനസപൂജ, വളക്കിലുക്കം, വെണ്ണക്കല്ലിന്റെ കഥ, അനശ്വരന്റെ ഗാനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, കരതലാമലകം, ബലിദര്‍ശനം, ദേശസേവിക, ഉണ്ണിക്കിനാവുകള്‍, ഒരുകുല മുന്തിരിങ്ങ, ശ്രീമദ് ഭാഗവത വിവര്‍ത്തനം.

കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഗുരുവായൂരപ്പന്‍ അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്കാരം, വള്ളത്തോള്‍ അവാര്‍ഡ്, സഞ്ജയന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, പന്തളം കേരളവര്‍മ്മ അവാര്‍ഡ്, കബീര്‍ പുരസ്കാരം, ആശാന്‍ പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗം.


കൃതികൾ

No comments:

Post a Comment